ബഹുമാനപ്പെട്ട ബ്ലോഗ്ഗര്‍മാരും, മറ്റു ബൂലോകവാസികളും അറിയുവാനായി,
ഈ ബൂലോകത്തിലെ തന്നെ വളരെ വളരെ ചെറിയ ഒരു ബ്ലോ ആയ
(ബ്ലോഗ്ഗര്‍ എന്ന് മുഴുവനും പറയാനായിട്ടില്ല) അന്തര്‍മുഖന്‍ എന്ന ഞാന്‍ നല്‍കുന്ന സങ്കട
ഹര്ജിയാണിത്.എന്റെ സങ്കടത്തിനു ആസ്പദമായ സംഭവം താഴെ വിവരിക്കുന്നു.ദയ
വായി ഇത് മനസ്സിരുത്തി വായിച്ചു,നിങ്ങളുടെയെല്ലാം അഭിപ്രായങ്ങളും എനിക്ക് ഉപ
കാരമാവുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തന്ന് എന്നെ ഈ സങ്കട വൃത്തത്തില്‍ നിന്നും രക്ഷ
നേടുവാന്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.അല്ലാത്തപക്ഷം ഈ ബൂലോകത്തില്‍
ഗതികിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആദ്യത്തെ ആത്മാവായി ഞാന്‍ മാറുമെന്നും,
അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്കായി
രിക്കുമെന്നും ഇതിനാല്‍ അറിയിക്കുന്നു.
അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്കായി
രിക്കുമെന്നും ഇതിനാല്‍ അറിയിക്കുന്നു.
സങ്കടത്തിനാസ്പദമായ സംഭവം...
ഈ വരുന്ന15 നു നടക്കുന്ന റെയില്‍വേയുടെ Asst: Loco Pilot Exam ഉം അതിന്റെ തയ്യാ
റെടുപ്പുകളുമാണ് എന്റെ സങ്കടത്തിനു വഴിയൊരുക്കിയത്.അതിങ്ങനെ,
ഇന്നേക്ക് കൃത്യം രണ്ടു മാസം മുന്‍പ് ഹാള്‍ടിക്കെറ്റ് കിട്ടുകയും,അന്നുതന്നെ 250രൂപയുടെ
മത്സരപരീക്ഷ സഹായി വാങ്ങി തീവ്ര പരിശീലനം ആരംഭിക്കുകയും ചെയ്തു.കേരളത്തി
ലെ അങ്ങോളമിങ്ങോളമുള്ള തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ആഗ്രഹവും ലക്ഷ്യവും
സര്‍ക്കാര്‍ ജോലിയാണല്ലോ,അതുപോലെതന്നെ എന്റെയും ആഗ്രഹമാണ് സര്‍ക്കാര്‍ ജോലി.
പക്ഷെ PSC ടെസ്റ്റ് എന്നൊരു വൃത്തികെട്ട പരിപാടിയുള്ളതുകൊണ്ട് ആഗ്രഹം ആഗ്രഹമാ
യിത്തന്നെ നിലനിര്‍ത്തിപ്പോരുവാന്‍ സാധിക്കുന്നുണ്ട്.എല്ലാ പരീക്ഷകളിലും പങ്കെടുത്ത്
അതിലെ 100പൂജ്യങ്ങളും അതിമനോഹരമായിത്തന്നെ കറുപ്പിക്കാറുണ്ട്.ഷീറ്റ് കാണുമ്പോ
ള്‍ ചിരിവരും .കാരണം സ്കൂളിലും ഇതേ പൂജ്യംവെട്ടു കളിയായിരുന്നു പണി,ഇപ്പോള്‍
ഒരു ജോലിക്കുവേണ്ടിയും അതെ പൂജ്യംവെട്ടു കളി..
ള്‍ ചിരിവരും .കാരണം സ്കൂളിലും ഇതേ പൂജ്യംവെട്ടു കളിയായിരുന്നു പണി,ഇപ്പോള്‍
ഒരു ജോലിക്കുവേണ്ടിയും അതെ പൂജ്യംവെട്ടു കളി..
മുന്പെത്തെ പരീക്ഷകളെക്കാള്‍ ഇതിനു പ്രാധാന്യം തോന്നാന്‍ രണ്ടു കാരണമുണ്ട്.
ഒന്നാമത്തേത് ഇതൊരു കേന്ദ്ര സര്‍ക്കാര്‍ ജോലി ആണെന്നതും,രണ്ടാമത്തേത് കരയിലെ
ഏറ്റവും വലുതും,കരുത്തുള്ളതുമായ വാഹനത്തിന്റെ സാരഥിയാകുക എന്നതുമാണ്.
കാര്യങ്ങള്‍ ഇങ്ങനെ നല്ല രീതിയില്‍ മുന്‍പോട്ടു പോകുമ്പോഴാണ് ലവന്‍റെ(ഇതിനു മുമ്പ
ത്തെ പോസ്റ്റിലെ കഥാപാത്രമായ രാജപ്പന്‍) ഫോണ്‍ വന്നത്.
മനസ്സില്ലാമനസ്സോടെയായിരുന്നു ഫോണ്‍ എടുത്തത്,കാരണം വേണമെന്നുകരുതി എന്ന്
പഠിക്കാന്‍ ഇരുന്നാലും ഇതുപോലുള്ള കുരിശുകള്‍ അതുമുടക്കാറുണ്ടായിരുന്നു.
" അല്ലാരുന്നെങ്കില്‍ ഇവനങ്ങു റാങ്ക് മേടിച്ചേനെ ' എന്ന് എന്റെ ശത്രുക്കള്‍ പറഞ്ഞു നട
ക്കുന്ടെങ്കിലും ഞാന്‍ പറഞ്ഞത് തന്നെയാണ് സത്യം....സത്യം..
" എന്തുവാടെ നീ വന്നുവന്ന് വിളിച്ചാലും ഫോണ്‍ എടുക്കുന്നില്ലെല്ലോ? എത്ര തവണ
വിളിച്ചെന്നറിയാമോ??ഫോണ്‍ എടുത്തിട്ടു " ഹല്ലോ" എന്നുപോലും പറയാതെ
ലവന്‍ പണിതുടങ്ങി.ഇത് കേട്ടപ്പോള്‍ ഞാന്‍ ഒന്നൊന്നര ഞെട്ട് ഞെട്ടിപ്പോയി,കാരണം
പെര കത്തിയപ്പൊ ഫയര്‍ ഫോഴ്സിനു മിസ്സ് കാള്‍ അടിച്ചവനാണിവന്‍,ഈ അവന്‍
എന്നെ കുറെ തവണ വിളിച്ചെന്ന്, പക്ഷെ ഞാന്‍ ഒന്നുംപറഞ്ഞില്ല, അല്ലെങ്കില്‍ അവന്‍
അതെപ്പിടിച്ച്ചു തുടങ്ങും,എനിക്ക് പഠിക്കേണ്ടതല്ലേ........!!!
" സ്വല്‍പ്പം തിരക്കായിപ്പോയെടാ അതാ നിന്റെ കാള്‍ കാണാഞ്ഞത് "

" തിരക്കോ?? ,, നിനക്കോ??...ഒരു പണിക്കും പോകാതെ ഉണ്ടുറങ്ങിക്കിടക്കുന്ന
നിനക്ക് തിരക്കോ?? " അവന്‍ ചൊറിഞ്ഞു തുടങ്ങീ..
നിനക്ക് തിരക്കോ?? " അവന്‍ ചൊറിഞ്ഞു തുടങ്ങീ..
" സത്യമായിട്ടും തിരക്കായിരുന്നു..അതൊക്കെ പോട്ടെ നിന്റെ വിശേഷങ്ങള്‍ പറ,,
നിനക്ക് സുഖമാണോ?വീട്ടിലെല്ലാവര്‍ക്കും സുഖമല്ലേ?? എന്റെ ചോദ്യങ്ങള്‍ എല്ലാം
ഒന്നിച്ചു ചോദിച്ചു..
നിനക്ക് സുഖമാണോ?വീട്ടിലെല്ലാവര്‍ക്കും സുഖമല്ലേ?? എന്റെ ചോദ്യങ്ങള്‍ എല്ലാം
ഒന്നിച്ചു ചോദിച്ചു..
" ഓ,, തട്ടീം മുട്ടീം ഒക്കെ പോകുന്നെടാ ".
" എങ്കില്‍ ശരി , ഞാന്‍ വെക്കെട്ടെ,കുറച്ചു തിരക്കുണ്ട് "
" @##**^^*^##**, ***##**# , ഡാ **&##*%&& , **&%#@%***@ , &%#**
#**^^* , %#@%*** , #*%&&**@"% , **##*&#@% , *^^*%#@%** മോനെ.
...ഏതു കോപ്പിലെ പണിയുന്ടായിട്ടാഡാ നിനക്കിത്ര തിരക്ക്????? "
#**^^* , %#@%*** , #*%&&**@"% , **##*&#@% , *^^*%#@%** മോനെ.
...ഏതു കോപ്പിലെ പണിയുന്ടായിട്ടാഡാ നിനക്കിത്ര തിരക്ക്????? "
എന്റ്റമ്മോ സ്നേഹം കൂടുമ്പോ ആള്‍ക്കാര്‍ ഇത്ര അട്ട തെറിപറയുമോ !!!! ഇവന്
സ്നേഹം മൂത്ത് പ്രാന്തായിപ്പോയി ... ഏതായാലും ഇത്രയും പറഞ്ഞില്ലേ ഇനി
അവന്‍ പറയുന്നത് കേട്ടേക്കാം..ഞാന്‍ നല്ല കുഞ്ഞായി,,പരീക്ഷാസഹായി മടക്കി
കട്ടിലിനടിയില്‍ വെച്ചു....
സ്നേഹം മൂത്ത് പ്രാന്തായിപ്പോയി ... ഏതായാലും ഇത്രയും പറഞ്ഞില്ലേ ഇനി
അവന്‍ പറയുന്നത് കേട്ടേക്കാം..ഞാന്‍ നല്ല കുഞ്ഞായി,,പരീക്ഷാസഹായി മടക്കി
കട്ടിലിനടിയില്‍ വെച്ചു....
" sorry ഡാ, ഞാന്‍ പഠിക്കുവായിരുന്നു, അതാ ധൃതി കാട്ടിയത് "
" ഹ ഹ ഹ ഹാ ഹ ഹ അഹാ ഹ ഹാ അയ്യോ ഹ ഹ അഹ ഹാ ഹാ ഹാ അയ്യോ വയ്യാ
യേ ചിരിക്കാന്‍ വയ്യായേ ,, ഹ ഹ അഹാ ഹ ഹ "
യേ ചിരിക്കാന്‍ വയ്യായേ ,, ഹ ഹ അഹാ ഹ ഹ "
അവന്റെ മൂന്നര മിനിട്ടോളം നീണ്ടു നിന്ന ചിരികേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നെങ്കിലും
ഞാന്‍ ക്ഷമിച്ചു,കാരണംദേഷ്യം വന്നാല്‍ പഠിക്കാന്‍ പറ്റില്ല, പഠിച്ചു എനിക്ക് ജോലി വ
ങ്ങേണ്ടാതല്ലേ...
ഞാന്‍ ക്ഷമിച്ചു,കാരണംദേഷ്യം വന്നാല്‍ പഠിക്കാന്‍ പറ്റില്ല, പഠിച്ചു എനിക്ക് ജോലി വ
ങ്ങേണ്ടാതല്ലേ...
" അതില്‍ ഇത്ര ചിരിക്കാനെന്താ ഉള്ളത്? " ദേഷ്യം ശബ്ദത്തില്‍ വരുത്താതെ ഞാന്‍ ചോദിച്ചു.
" ഹ ഹ ഹാ ,, അല്ലെടാ അക്ഷരം കൂട്ടി വായിക്കാനറിയാത്ത നീ പഠിക്കുന്നൂ എന്നൊക്കെ
കേട്ടാല്‍ ചിരിക്കാതെ പിന്നെ കരയണോ?? അല്ല നീ തന്നെ പറ " അവന്‍ ചിരിയടക്കാനാവാ
തെ പറഞ്ഞു നിര്‍ത്തി. അവന്റെ ചൊറിച്ചിലിനു ശക്തി കൂടിക്കൂടി വരികയാണ്,ഇങ്ങനെ
പോയാല്‍ ഈ കാലന്‍ എന്നെ ദേഷ്യം പിടിപ്പിക്കും.അതിനു മുന്‍പ് എന്തെങ്കിലും പറഞ്ഞു
സംസാരം നിര്‍ത്തണം, എന്നു മനസ്സില്‍ കരുതി ഞാന്‍ പറഞ്ഞു
തെ പറഞ്ഞു നിര്‍ത്തി. അവന്റെ ചൊറിച്ചിലിനു ശക്തി കൂടിക്കൂടി വരികയാണ്,ഇങ്ങനെ
പോയാല്‍ ഈ കാലന്‍ എന്നെ ദേഷ്യം പിടിപ്പിക്കും.അതിനു മുന്‍പ് എന്തെങ്കിലും പറഞ്ഞു
സംസാരം നിര്‍ത്തണം, എന്നു മനസ്സില്‍ കരുതി ഞാന്‍ പറഞ്ഞു
" അല്ലെടാ, സീരിയെസ്സായിട്ടു പറഞ്ഞതാ ഞാന്‍ പഠിക്കുവായിരുന്നു "
" ok ok , നീ എന്തുവായിരുന്നു പഠിച്ചുകൊണ്ടിരുന്നത്? "
ഒടുക്കം അവന്‍ ചിരി നിര്‍ത്തി കാര്യം ചോദിച്ചു തുടങ്ങി,ഇനിയും അവന്‍ കാടുകയ
റല്ലേ എന്നു പ്രാര്‍ഥിച്ചുകൊണ്ടു ഞാന്‍ മറുപടി പറഞ്ഞു തുടങ്ങി.
റല്ലേ എന്നു പ്രാര്‍ഥിച്ചുകൊണ്ടു ഞാന്‍ മറുപടി പറഞ്ഞു തുടങ്ങി.
" ഒരു ടെസ്റ്റുണ്ട്, അതിനു വേണ്ടി പഠിക്കുവാ "
" ഏതു ടെസ്റ്റ്? എന്നു അപേക്ഷ വിളിച്ചതാ?? "
" ഡ്രൈവര്‍ പോസ്റ്റിലേക്കുള്ളതാ, കുറെ നാളായി വിളിച്ചിട്ട് "
" ഈ അടുത്ത കാലത്തൊന്നും PSC ഡ്രൈവര്‍ പോസ്റ്റിലേക്കു വിളിച്ചിട്ടില്ലെല്ലോ,,പിന്നെ
ങ്ങനാ നീ ടെസ്റ്റ് എഴുതുന്നത്?? ".
ങ്ങനാ നീ ടെസ്റ്റ് എഴുതുന്നത്?? ".
PSC നടത്തുന്ന പരീക്ഷകളെല്ലാം അറിയാന്‍ ഇവനാരാ PSCചെയര്‍മാനോ,നാല് ടെസ്റ്റ്
എഴുതിയതിന്റെ അഹങ്കാരമാ,നാക്ക് തരിച്ചതാ രണ്ടെണ്ണം പറയാന്‍,,പക്ഷെ പറഞ്ഞില്ല,,
പറഞ്ഞാല്‍ ഇതിവിടം കൊണ്ടൊന്നും നില്‍ക്കില്ല,, എനിക്ക് പഠിച്ചു ജോലി വാങ്ങേണ്ട
തല്ലേ??
തല്ലേ??
" അടങ്ങു ഭൈരവാ അടങ്ങു " ഞാന്‍ എന്നോടുതന്നെ പറഞ്ഞു.
" അതിനിത് PSCഅല്ലെടാ,Railwayയിലേക്കുള്ളതാ , ട്രെയിനിന്റെ ഡ്രൈവര്‍,അതായത്
സാക്ഷാല്‍ Locco Pilot ".
" Railway യിലെക്കാണല്ലേ, very good "
ഈശ്വരാ ഇവന് ശരിക്കും വട്ടായെന്നാ തോന്നുന്നത്, നോര്‍മലാണെങ്കില്‍ എന്തെങ്കിലും
കുറ്റമിപ്പം പറഞ്ഞു കഴിഞ്ഞേനെ, അതിനു പകരം very good എന്നൊക്കെ പറയുന്നു
" ജോലിയൊക്കെ നല്ലതാണ്, പക്ഷെ നീ എഴുതാതിരിക്കുന്നതാണ് നല്ലത്,കാരണം നിനക്കീ
ജോലി കിട്ടില്ല, എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട് നിനക്ക് കിട്ടില്ല ".
എന്തേ തരുന്നില്ലാ തരുന്നില്ലാ എന്ന് വിചാരിച്ചപ്പോഴേക്കും അവന്‍ തന്നു, ബോധിച്ചു,വ
ളരെ സന്തോഷം....ഇനി ക്ഷമിച്ച്ചിട്ടു കാര്യമില്ല,,ഇവനെ രണ്ടു പറഞ്ഞിട്ട് ഫോണ്‍ കട്ട്
ചെയ്തിട്ട് പോയിരുന്നു പഠിക്കാം.
" ഡാ ഡാ അസൂയ മൂത്ത് പ്രാന്തായവനെ,മുമ്പത്തെ പോലൊന്നുമല്ല ഇപ്രാവശ്യം ഞാന്‍
ജോലി വാങ്ങും,ഒന്നും രണ്ടും രൂപയുടെയല്ല 250 രൂപയുടെ പരീക്ഷാസഹായിയാണ്
വാങ്ങിവെച്ചു പഠിക്കുന്നത്,ആ എന്നോടാണ് നീ ജോലി കിട്ടില്ലാന്നു പറയുന്നത്, കേട്ടോടാ
കേട്ടോടാ,,,,,,,,ഓ ഓ ആവശ്യമുള്ള സമയത്ത് ഒരു തെറി പോലും നാക്കില്‍ വരുന്നില്ലെ
ല്ലോ ഈശ്വരാ "...

" 250രൂപയുടെ അല്ലാ 2500രൂപയുടെതായാലും ശരി നിനക്കീ ജോലി കിട്ടാന്‍പോകുന്നില്ലാ ".
ഇത് വായിക്കുന്നവര്‍ ദയവു ചെയ്തു ഇനി മുതലുള്ള ഭാഗങ്ങള്‍ ശ്രദ്ധിച്ചു വായി
ക്കണം,കാരണം ഇനി മുതലുള്ള സംഭവങ്ങളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.
നല്ലൊരു കുടുംബത്തില്‍ പിറന്ന ആണൊരുത്തനായ എന്നെ യാതൊരു വിലയും കല്‍പ്പി
ക്കാതെ ഇങ്ങനെ തരംതാണ രീതിയില്‍ പുച്ച്ചിക്കുന്ന ഇവന്റെ തല ഒറ്റ വെട്ടിനു താഴെ
യിടണം.അതുവേണ്ട അതുവേണ്ട, എനിക്ക് ജോലികിട്ടണമല്ലോ...
" ഡാ നീ നോക്കിക്കോ, ഞാന്‍ ഈ ടെസ്റ്റ് എഴുതും,ജയിക്കും,ജോലീം മേടിക്കും.എന്നിട്ട്
ഞാന്‍ ഓടിക്കുന്ന ട്രെയിനില്‍ ,, എങ്ങിനെ എങ്ങിനെ, അതെ ഞാന്‍ ഓടിക്കുന്ന ട്രെയിനില്‍
നിന്റെ വീടിന്റെ അടുത്തുകൂടിയുള്ള ട്രാക്കിലൂടെ വരും,എന്നിട്ട് നിന്നോടുള്ള സിമ്പതി
യുടെ പേരില്‍, വെറും സിമ്പതിയുടെ പേരില്‍ രണ്ടു തവണ ഹോണ്‍ അടിക്കാം, കേട്ടോടാ
പുല്ലേ..."

" ഹ ഹ ഹാ,, അങ്ങനാനെങ്കില്‍ ഞാന്‍ ഈ പറയുന്നത് നീ എഴുതിവെച്ചോ . നീ പറഞ്ഞപോ
ലെങ്ങാനും സംഭവിക്കുകയാണെങ്കില്‍ ആ ട്രെയിനിനു മുന്നില്‍ത്തന്നെ തലവെച്ചു ഞാന്‍ ചാ
വും, ഇത് സത്യം,ഇത് സത്യം,ഇത് സത്യം ".
വും, ഇത് സത്യം,ഇത് സത്യം,ഇത് സത്യം ".
രോഗി ഇച്ചിച്ച്ചത് കള്ള് കുടിക്കാന്‍, വൈദ്യന്‍ കല്പ്പിച്ച്ചത് റം മാത്രം കുടിക്കാന്‍ അതും
ദിവസം രണ്ടു നേരം,എന്ന് പറഞ്ഞപോലെ എന്നെ യാതൊരു വിലയും കല്‍പ്പിക്കാതെ
ഇങ്ങനെ തരംതാണ രീതിയില്‍ പുച്ച്ചിച്ച ഇവന്റെ തലവെട്ടണമെന്ന് ആഗ്രഹിച്ച എന്നോട്
ദിവസം രണ്ടു നേരം,എന്ന് പറഞ്ഞപോലെ എന്നെ യാതൊരു വിലയും കല്‍പ്പിക്കാതെ
ഇങ്ങനെ തരംതാണ രീതിയില്‍ പുച്ച്ചിച്ച ഇവന്റെ തലവെട്ടണമെന്ന് ആഗ്രഹിച്ച എന്നോട്
ഇവന്‍ തന്നെ അതിനുള്ള വഴി പറഞ്ഞുതന്നിരിക്കുന്നു, ബലേ ഭേഷ് !!!!
" ok ഡാ , അങ്ങനെങ്കില്‍ അങ്ങന്നെ,നിനക്ക് വല്ല ആഗ്രഹങ്ങളുമുണ്ടെങ്കില്‍ ഇപ്പോഴേ
നടത്തിക്കോണം പിന്നെ അതിനു പറ്റിയില്ലെന്നു വരും" .
ഹാവൂ , സമാധാനമായി, ഇവനോട് ഇത്രയെങ്കിലും പറയാന്‍ കഴിഞ്ഞല്ലോ,എന്ന്
ആശ്വസിക്കുന്നതിന്റെ മുന്മ്പേ തന്നെ അടുത്തതും കിട്ടി.
" ടെസ്റ്റ് എഴുതി ജോലി മേടിക്കാന്‍ പറ്റിയ ഒരു ചളുക്ക്, തെറ്റില്ലാതെ I LOVE YOU എന്ന്
എഴുതാനറിയാമോഡാ നിനക്ക്. ".
എഴുതാനറിയാമോഡാ നിനക്ക്. ".
" I LOVE YOUവും ഇതും തമ്മിലെന്തു ബന്ധം ?? " ഇത് തമ്മിലുള്ള ബന്ധം മനസ്സിലാവാ
തെ അവനോടു തന്നെ ചോദിച്ചു.
തെ അവനോടു തന്നെ ചോദിച്ചു.
" ഡാ മണ്ടാ,, ഏതു കണ്ണുകാണാത്തവനും, അക്ഷരമറിയാത്തവനും തെറ്റില്ലാതെ എഴുതുന്ന
ഒരേയൊരു വാചകമാണിത്. ഇതെങ്കിലും നീ നേരെചൊവ്വേ എഴുതിപഠിക്കു,എന്നിട്ട് ടെസ്റ്റ്
എഴുതാം,, " ....
എഴുതാം,, " ....
ഇത്രയും പറഞ്ഞിട്ടവന്‍ ഫോണ്‍ കട്ട് ചെയ്തിട്ട് പോയി,ഞാന്‍ ദേഷ്യം കൊണ്ട് വിറക്കാന്‍
തുടങ്ങി, എന്നുവെച്ചാല്‍ എന്റെ വല നിറയെ ഗോള്‍ അടിച്ചു കേറ്റിയിട്ടല്ലേ ആ പണ്ടാര
ക്കാലന്‍ പോയിരിക്കുന്നത്, കൂട്ടത്തില്‍ കുറെ സെല്‍ഫ് ഗോളും, ഒരെണ്ണം പോലും തിരിച്ച
ടിക്കാനും പറ്റിയില്ല.ഇനി അവന്റെ തല ഉടലില്‍ നിന്ന് വേര്‍പെടുത്തിയതിനു ശേഷമേ
എനിക്ക് വിശ്രമം ഉള്ളൂ, എന്ന് മനസ്സില്‍ തീര്‍ച്ചപ്പെടുത്തിയതിനു ശേഷം കട്ടിലിനടിയില്‍
നിന്ന് പരീക്ഷാസഹായി എടുത്തു പ്രാര്‍ഥനയോടും, അതിലേറെ പകയോടും പഠിക്കാന്‍
തുടങ്ങി, അതെ തീവ്രമായ പഠിത്തം,,കഠിനമായ പഠിത്തം...
കേരളത്തിന്റെ മുഖ്യമന്ത്രി..ഉമ്മന്‍ ചാണ്ടി,,,,,കേരളത്തിന്റെ മുഖ്യമന്ത്രി...ഉമ്മന്‍ ചാണ്ടി

പ്രതിപക്ഷ നേതാവ് ... അച്യുതാനന്ദന്‍,,,,,,,,,,,,,,പ്രതിപക്ഷ നേതാവ് ... അച്യുതാനന്ദന്‍
കേരളത്തിന്റെ മുഖ്യമന്ത്രി...ഉമ്മന്‍ ചാണ്ടി,,,,,,പ്രതിപക്ഷ നേതാവ് ... അച്യുതാനന്ദന്‍
കേരളത്തിന്റെ മുഖ്യമന്ത്രി...ഉമ്മന്‍ ചാണ്ടി,,,,,,പ്രതിപക്ഷ നേതാവ് ... അച്യുതാനന്ദന്‍
രാവെന്നോ പകലെന്നോ ഇല്ലാതെയുള്ള പരിശ്രമം, ഒരൊറ്റ ലക്‌ഷ്യം, ഒരൊറ്റ ചിന്ത--
ജോലി ,, തല തല ജോലി.
ജോലി ,, തല തല ജോലി.
ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പഠിത്തത്തിനു ഗുണം കണ്ടു തുടങ്ങി, എന്നില്‍ ആത്മ
വിശ്വാസം നിറഞ്ഞു തുളുംബുന്നത് എനിക്ക് അറിയാനാവുന്നുണ്ട്.ഇനി ടെസ്റ്റ് അറ്റന്‍ഡ്
ചെയ്ത് ജോലി വാങ്ങുകയേ വേണ്ടു.പക്ഷെ അച്ഛനും അമ്മയും പറയുന്നത് " അവനു
ടെസ്റ്റ് എഴുതി ജോലി മേടിക്കാനുള്ള മിടുക്കൊന്നുമില്ല,പിന്നെന്തിനാണ് ഈ കുളിക്കാതേം
നനക്കാതേം തൂറാതേം ഉള്ള പടിപ്പു?? പോരാഞ്ഞിട്ട് ഇപ്പൊ കുറച്ചു വട്ടും ഉണ്ടെന്നു
തോന്നുന്നു, 'ആ തല എനിക്കുള്ളതാണ്,എനിക്ക് മാത്രമുള്ളതാണ്,ആരും തൊട്ടുപോകരുതെ
ന്നൊക്കെ' രാത്രിയില്‍ വിളിച്ചു കൂവുന്നത് കേള്‍ക്കാം ". സ്വന്തം മകന്‍റെ കഴിവുകളില്‍
വിശ്വാസമില്ലാത്ത കണ്ട്രി പേരന്റ്സ്....അടുത്ത ആഴ്ച്ചയാണ് ടെസ്റ്റ്, അതൊന്നു കഴിഞ്ഞോ
ട്ടെ തെളിയിച്ചു കൊടുക്കാം ഞാന്‍ ആരാണെന്നിവര്‍ക്കൊക്കെ, ഒന്നിനേം ഫാമിലി പാസില്‍
ട്രെയിനില്‍ കേറ്റൂല്ല,, അല്ല പിന്നെ നമ്മോടാ കളി.........

കാര്യങ്ങള്‍ ഇങ്ങനെ നല്ല രീതിയില്‍ പോകുമ്പോഴാണ് ഒടുങ്ങാനായിട്ടു ഒരു സ്വപ്നം കാണുന്നത്.........
ആ സ്വപ്നത്തിലേക്ക്..........
ക്രാ ക്രാ ക്രാ ക്രാ ക്രാ ക്രാ ........ഇന്നിതെന്തേ കാകന്‍ മാത്രം പുലര്‍കാലേ, കുയില്‍ മയില്‍
തിത്തിരികളെ ഒന്നും കേള്‍ക്കുന്നില്ലെല്ലോ...നിദ്രക്കു ഭംഗം വരുത്താതെ മാറി നില്‍ക്കുന്നതാ
വാം.അവയുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി ഇന്നുതന്നെ ഉദ്യാനം കാവല്‍ക്കാരന്
കല്‍പ്പന കൊടുക്കണം...
" എണ്ണീക്കെടാ,,,,,, ഡാ എണ്ണീക്കാന്‍.............. "തിത്തിരികളെ ഒന്നും കേള്‍ക്കുന്നില്ലെല്ലോ...നിദ്രക്കു ഭംഗം വരുത്താതെ മാറി നില്‍ക്കുന്നതാ
വാം.അവയുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി ഇന്നുതന്നെ ഉദ്യാനം കാവല്‍ക്കാരന്
കല്‍പ്പന കൊടുക്കണം...
ഈരേഴു പതിനാലു ലോകവും കിടുങ്ങുമാറുള്ള അട്ടഹാസം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്ന
പ്പോള്‍ കണ്ടത് തലയില്‍ ഒരു വട്ടക്കെട്ടുമായി നില്‍ക്കുന്ന അച്ഛനെയാണ്.
പ്പോള്‍ കണ്ടത് തലയില്‍ ഒരു വട്ടക്കെട്ടുമായി നില്‍ക്കുന്ന അച്ഛനെയാണ്.
" ഇങ്ങേരിപ്പോഴും പട്ടാളത്തിലാണെന്നാ വിചാരം, എന്തൊരു അലര്‍ച്ചയാണ് രാവിലെ ത
ന്നെ ". ഞാന്‍ ഉറക്കം പോയതിന്‍റെ ദേഷ്യത്തില്‍ പിറുപിറുത്തു.
ന്നെ ". ഞാന്‍ ഉറക്കം പോയതിന്‍റെ ദേഷ്യത്തില്‍ പിറുപിറുത്തു.
" എന്തുവാടാ നീ പിറുപിറുക്കുന്നത് ?? "
" എന്തിനാ രാവിലെ വിളിച്ചതെന്ന് ചോദിക്കുവാരുന്നു "..
" ആ മോഹനന്‍പിള്ള വന്നു നില്‍ക്കുന്നു, അങ്ങോട്ട് ചെല്ല് "
" മോഹനന്‍ പിള്ളയോ ?? ഏതു മോഹനന്‍ പിള്ള "
" ഡാ പോസ്റ്റുമാന്‍ മോഹനന്‍ പിള്ള നിന്നെ കാണാന്‍ വന്നു നില്‍ക്കുന്നൂന്നു ".
അഴിഞ്ഞു പോയ കൈലിയും വാരിച്ചുറ്റി ഞാന്‍ വീടിന്‍റെ മുന്നിലേക്ക് ചെന്നു, അവിടെ
മോഹനന്‍ പിള്ള എനിക്കുള്ള കവറുമായി നില്‍പ്പുണ്ടായിരുന്നു.
മോഹനന്‍ പിള്ള എനിക്കുള്ള കവറുമായി നില്‍പ്പുണ്ടായിരുന്നു.
" ഇത് വെറുതെ തരാന്‍ പറ്റില്ല, ചെലവു ചെയ്യണം, Appointment Order ആണ് ".
" ങ്ങ് ഹേ ... ങ്ങ് ഹേ..... ങ്ങ് ഹേ " ട്ടപ്പ ട്ടപ്പെന്നുള്ള മൂന്നു ഞെട്ടലുകളാണ് സംഭവിച്ചത്.
ആദ്യത്തെ രണ്ടും Appointment Order വന്നൂ എന്ന് കേട്ടപ്പോള്‍ അച്ഛനും അമ്മയുടെയും
ആയിരുന്നെങ്കില്‍, ഇവര് ഞെട്ടുന്നത് കേട്ട് മോഹനന്‍ പിള്ള ഞെട്ടിയതായിരുന്നു മൂന്നാമത്തേതു.
പിന്നീടുള്ള കാര്യങ്ങള്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു.പതിനഞ്ചാം ദിവസം ജോലി
യില്‍ പ്രവേശിച്ചു, ഇരുപതാമത്തെ ദിവസം തന്നെ ട്രെയിന്‍ ഓടിക്കാനും നിയുക്തനായി.
വെളുപ്പിനെയുള്ള ഗുരുവായൂര്‍ - തിരുവനന്തപുരം ഐലന്ഡ് എക്സ്പ്രസ്സ് ആയിരുന്നു
എന്റെ ആദ്യ വണ്ടി.ദൈവങ്ങളെയെല്ലാം മനസ്സില്‍ ധ്യാനിച്ച് വണ്ടി വിട്ടു,എറണാകുളമാ
യപ്പോള്‍ രായപ്പനെ വിളിച്ചു ' തല ' റെഡിയാക്കി വെച്ചോളാന്‍ പറഞ്ഞു.ഞാന്‍ തന്നെയാണ്
ഓടിക്കുന്നതെങ്കില്‍ അവന്‍ തല വെച്ചിരിക്കുമെന്നു തീര്‍ച്ച പറഞ്ഞു,
എനിക്ക് പിന്നേം സന്തോഷമായി.ആലപ്പുഴ,അമ്പലപ്പുഴ,ഹരിപ്പാട്,കായംകുളം,,,,,,ഞാന്‍
സ്റ്റോപ്പ്കള്‍ എണ്ണി അക്ഷമനായി കാത്തിരുന്നു.ശാസ്താംകോട്ട ആയപ്പോള്‍ പിന്നേം വിളിച്ചു,
തൊട്ടടുത്തുതന്നെ അവന്‍ കാത്തു നില്‍പ്പുണ്ടെന്ന് പറഞ്ഞു.ഞാന്‍ വണ്ടി വേഗം കുറച്ചു
വിടാന്‍ തുടങ്ങി.കൂടെയുണ്ടായിരുന്ന സഹഡ്രൈവര്‍ കാര്യം ചോദിച്ചപ്പോള്‍ ഇവിടെ
വേഗം കുറച്ചു
പോകാന്‍ നിര്‍ദേശം ഉണ്ടെന്നു പറഞ്ഞു അവനെ അടക്കി,ഇതൊക്കെ മറ്റുള്ളവരെ അറി
യിക്കേണ്ട കാര്യമില്ലെല്ലോ.കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെ ഒരു പൊട്ടുപോലെ ഒരാള്‍
നില്‍ക്കുന്നത്
കണ്ടു,അതവന്‍ തന്നെ,ഞാന്‍ വീണ്ടും വണ്ടിയുടെ വേഗത കുറച്ചു,ജനലില്‍ക്കൂടി ഞാന്‍
കൈ വീശിക്കാണിച്ചു, അവന്‍ തിരിച്ചു കൈ വീശിക്കാണിച്ചിട്ട് ട്രാക്കില്‍ കയറി കിടന്നു,
അവന്റെ അടുത്തെത്താറായപ്പോഴേക്കും വണ്ടിയുടെ വേഗത ഒരാള്‍ നടന്നു പോകുന്ന
സ്പീടിലേക്ക് കുറച്ചിരുന്നു,കാരണം സ്പീട് കൂടിയാല്‍ അവനു വേദനിച്ചാലോ,എന്തായി
രുന്നാല്‍ അവന്‍ എന്റെ കൂട്ടുകാരനല്ലേ. സംഭവം വളരെ ഭംഗിയായിത്തന്നെ നടന്നു.തിരി
ഞ്ഞുനോക്കി ഒരുനിമിഷം കണ്ണുകളടച്ചു പ്രാര്ധിച്ച്ച ശേഷം എന്റെ കര്‍ത്തവ്യങ്ങളിലേക്ക്
ഞാന്‍ തിരിഞ്ഞു.വലം കയ്യില്‍ വിജയധനുസ്സേന്തി ജൈത്രരഥത്തില്‍ ആയിരം സൂര്യന്മാരുടെ
ശോഭയോടെ, ഭാരത യുദ്ധത്തിലെ പതിനൊന്നാം നാള്‍ യുദ്ധ ഭൂമിയിലേക്കെത്തിയ കൌര
വ സേനാപതി കര്‍ണ്ണനെപ്പോല്‍, ഞാന്‍ എന്റെ ആയിരം ചക്രങ്ങളുള്ള രഥം അടുത്ത
സ്റെഷനിലേക്ക് തെളിച്ചു,ചാരിതാര്‍ധ്യത്തോടെ,പകയടങ്ങി തെളിഞ്ഞ മനവുമായി....

കൊല്ലം സ്റെഷനില്‍ എത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച്ച കണ്ടു എന്റെ കണ്ണ്
നിറഞ്ഞുപോയി,ആദ്യത്തെ ഓട്ടം കഴിഞ്ഞു വരുന്ന എന്നെ സ്വീകരിക്കാന്‍ അത്രയ്ക്കു
ള്ള ഒരുക്കങ്ങള്‍ റെയില്‍വേ അവിടെ ഒരുക്കിയിരുന്നു,സത്യം...പ്ലാറ്റ്ഫോം നിറയെ
ജനങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു,റെയില്‍വേ പോലീസ് സുരക്ഷ ഒരുക്കുന്നു,പത്ര-
ചാനല്‍ പ്രതിനിധികള്‍ തിരക്ക് കൂട്ടുന്നു,അവിടവിടെയായി ഖദര്‍ ധാരികളും ഉണ്ട്.
ഇത്രയ്ക്കു വേണ്ടായിരുന്നു റെയില്‍വേ, ഈ കുരുന്നു ഡ്രൈവര്‍ സംപൂജ്യനായിരി
ക്കുന്നു.വണ്ടി നിര്‍ത്തി സ്വീകരണം ഏറ്റുവാങ്ങാനായി ഇറങ്ങിയ എന്നെ കാക്കിധാ
രികള്‍ ചുറ്റും മതില്‍ തീര്‍ത്ത് അകത്തേക്ക് കൊണ്ട് പോയി, ' ഒരു പക്ഷെ അകത്താ
യിരിക്കും സ്വീകരണം ഒരുക്കിയിരിക്കുന്നത് ' എന്ന് മനസ്സില്‍ ഓര്‍ത്ത് കൊണ്ട്,
ചിരിച്ചുകൊണ്ട് എല്ലാവരെയും കൈവീശി കാണിച്ചുകൊണ്ട് അകത്തേക്ക് പോയി.
കുറെ അവ്യക്തതകള്‍ക്ക് ശേഷം ഓര്‍മ ക്ലിയറായപ്പോഴാണ് ഞാന്‍ കിടക്കുന്നത് ജയില്‍
മുറിയിലാണെന്ന് മനസ്സിലാകുന്നത്,അപ്പോഴേക്കും എനിക്കായി നിയമിക്കപ്പെട്ട വക്കീല്‍
കാണാന്‍ വന്നു.അയാള്‍ പറഞ്ഞതിന്‍പ്രകാരം ഞാന്‍ അവനെ കരുതിക്കൂട്ടി കൊന്നതാ
ണെന്നും,സഹഡ്രൈവര്‍ സാക്ഷിമൊഴി കൊടുത്തു എന്നും അറിഞ്ഞു.ജാമ്യം പോയിട്ട്
ജീവനോടെ ഇനി പുറം ലോകം കാണില്ലെന്നും, ഈ ആഴ്ച്ച തന്നെ വധശിക്ഷ നടപ്പിലാ
ക്കുമെന്നും അയാള്‍ അറിയിച്ചു.ഇത്രയും ആയപ്പോഴേക്കും ഞാന്‍ അയാള്‍ക്ക് നേരെ
പൊട്ടിത്തെറിച്ചു പോയി,

" ഇത് വന്നു പറയാനാണോ താന്‍ ഈ കഴുകാത്ത കോട്ടുമിട്ട് ഇവിടെ വരെ വന്നത്?
ഇതെന്താ വെള്ളരിക്ക പട്ടണമാണോ വിചാരണയും തെളിവെടുപ്പുമോന്നുമില്ലാതെ
ശിക്ഷ നടപ്പാക്കാന്‍? ഇതാണോ വക്കീലെ നിങ്ങടെ കോടതി മഹിമ? " ഇത്രയും കേട്ട
പ്പോഴേക്കും അയാള്‍ ദേഷ്യപ്പെട്ടു ഇറങ്ങിപ്പോയി,പിന്നെ കാര്യങ്ങള്‍ വളരെ പെട്ടെന്നാ
യിരുന്നു,ജയില്‍ വാര്‍ഡനും ഒരു ഡോക്ടറും കുറച്ചു പോലീസുകാരും കൂടി വന്നു
എന്നെ കൂട്ടിക്കൊണ്ട് പോകുകയും അന്ത്യാഭിലാഷങ്ങള്‍ എന്താണെന്ന് തിരക്കുകയും
ചെയ്തു.കാര്യമെന്താണെന്നു തിരിച്ചു ചോദിച്ച എന്നോട് വാര്‍ഡെന്‍ പറഞ്ഞു,

" ഇന്ന് വൈകിട്ട് 7.30നുള്ള തിരുവനന്തപുരം-ഗുരുവായൂര്‍ ഐലന്ഡ് എക്സ്പ്രസ്സ് കയറ്റി
നിന്റെ ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനമായി.വക്കീലന്മാരെയും കോടതിയെയും
സര്‍വ്വോപരി ഇന്ത്യന്‍ ശിക്ഷാ നിയമത്തെയും നീ പരിഹസിക്കുകയും,ശിക്ഷ വൈകു
ന്തോറും നിന്റെ വിവരക്കേടും അരാജകത്വവും സമൂഹത്തിനെയും ബാധിക്കുമെന്നും,
അതിനാല്‍ ശിക്ഷ വേഗം തന്നെ നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും
നിന്റെ വക്കീല്‍ തന്നെയാണ് കോടതിയില്‍ ബോധിപ്പിച്ചത് "
ശക്തമായി പ്രകാശം കണ്ണിലടിച്ചപ്പോള്‍ കണ്ണ് തിരുമിനോക്കിയ ഞാന്‍ കാണുന്നത്
കയ്യില്‍ ചായയുമായി നില്‍ക്കുന്ന അമ്മയെയാണ്.വിയര്‍ത്തു കുളിച്ചിരിക്കുന്ന എ
ന്നെയും എന്റെ മുഖത്തെ പരിഭ്രമവും കണ്ട അമ്മ പറഞ്ഞു,
" രാത്രി ഓരോന്ന് ഓര്‍ത്ത് കിടക്കുന്നത് കൊണ്ടാണ് ഇങ്ങനുള്ള സ്വപ്‌നങ്ങള്‍ കാ
ണുന്നത്, ഏതായാലും വെളുപ്പിനെ കണ്ടതല്ലേ ഫലിക്കും "
" ഊളംപാറക്കോ, കുതിരവട്ടത്തോ എവിടാണാവോ കൊണ്ടുപോകേണ്ടത്?
അതല്ല ഇവിടെത്തന്നെ കരണ്ട് അടിപ്പിച്ചാലോ " ചായ വെച്ചിട്ട് തിരിച്ചു പോകു
മ്പോള്‍ അമ്മ വ്യാകുലപ്പെടുന്നത് കേട്ടു. അമ്മയാണത്രെ അമ്മ, വന്നിരിക്കുന്നു
എല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ വിളിച്ചുണര്‍ത്താന്‍, ആ സ്വീകരണ സമയത്തെങ്ങാനും
വിളിച്ചുണര്‍ത്തിയിട്ട് ഫലിക്കും എന്ന് പറഞ്ഞിരുന്നെങ്കില്‍.............
സുഹൃത്തുക്കളെ ഇനിയാണ് നിങ്ങളുടെ റോള്‍..........
ടെസ്റ്റ് എഴുതിയാല്‍ ജോലി കിട്ടും,,, ജോലി കിട്ടിയാല്‍ ലവന് വാക്ക് പാലിക്കേണ്ടി
വരും,,,വാക്ക് പാലിച്ചാല്‍ എനിക്കവനെ കൊല്ലേണ്ടിവരും,,, ഞാന്‍ കൊന്നാല്‍
അവരെല്ലാംകൂടി എന്നെ കൊല്ലും,,,,...
ചുരുക്കത്തില്‍ ജോലീം കിട്ടും ശമ്പളം മേടിക്കുന്നതിനു മുന്‍പ് ചാകേണ്ടീം വരും......
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ അടങ്ങിയ മറുപടികള്‍ക്കായി കാത്തുകൊണ്ട്
നിര്‍ത്തുന്നു.
എന്ന് വിശ്വസ്തതയോടെ
അന്തര്‍മുഖന്‍
കുറച്ചു നീളം കൂടിപ്പോയോന്നൊരു സംശയം..........