Friday, May 18, 2012

കണി പണിയായപ്പോള്‍...

പുതിയതായി തുടങ്ങിയ ബിസ്സിനസ്സിന്റെ തിരക്കുകളും,പിന്നെ സ്വതവേ ഉള്ള മടിയും കാരണം
വിഷുവിനു പോസ്റ്റ്‌ ചെയ്യേണ്ടിയിരുന്ന ഈ അനുഭവക്കുറിപ്പ് ഇന്നാണ് പോസ്റ്റ്‌ ചെയ്യാന്‍ കഴി
ഞ്ഞത്,ആറിയ കഞ്ഞി പഴംകഞ്ഞിയാണെങ്കിലും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ 
പ്രതീക്ഷിക്കുന്നു..
വിഷുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്
,അതിരാവിലെ അമ്മ വന്നു കണ്ണുപൊത്തിക്കൊണ്ട്പോയി കാണിക്കുന്ന കണികാണലാണ്.
നിലവിളക്കിനു മുന്‍പില്‍ വെച്ചിരിക്കുന്ന  ഓട്ടുരുളിയില്‍ തലേന്ന് രാത്രിയില്‍ത്തന്നെ എല്ലാം
 ഭംഗിയായി ക്രമീകരിച്ചുവെച്ചിരിക്കും.അതിന്റെ മുന്നില്‍ നിന്ന് വരും വര്‍ഷങ്ങളിലെ 
ഐശ്വര്യത്തിന് വേണ്ടി ഉണ്ണിക്കണ്ണനോട് പ്രാര്‍ധിക്കുമ്പോഴും പിന്നീടു ലഭിക്കുന്ന 
കൈനീട്ടങ്ങളുടെ സമ്രിധിയിലായിരിക്കും മനസ്സ്.കാലങ്ങള്‍ കഴിയുംതോറും ഇതെല്ലാം വെറും
ചടങ്ങുകള്‍ മാത്രമായി മാറുന്നു എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍ അനുഭവപ്പെടാറുണ്ട്.


ഇവിടിപ്പോള്‍ നിങ്ങളുമായി പങ്കുവെക്കുന്നത് മുകളില്‍ പറഞ്ഞതുപോലെ വീട്ടുകാരുമൊത്തുള്ള
 ഒരു വിഷുവല്ല.ജോലിക്കുവേണ്ടി വീടുവിട്ടു നിന്നപ്പോള്‍  സുഹൃത്തുക്കളുമൊന്നിച്ചു അര്‍മാദി
ച്ച വിഷുവാണ്. 2007-ലെ വിഷുക്കാലമാണ്,എറണാകുളത്ത് idea-യില്‍ ജോലി ചെയ്യുന്നു,തോ
പ്പുംപടിയില്‍ താമസിക്കുന്നു.കൂടെ വേറെ നാലുപേരും. ആദ്യം നമുക്കവരെ പരിചയപ്പെടാം.



ശ്രീരാജ് - ഒറ്റബുധിയെന്നു ഞങ്ങള്‍ വിളിക്കും,കോട്ടയം സ്വദേശി,ഹനുമാന്‍ ഭക്തന്‍,വൃത്തിയും 
വെടിപ്പുമുള്ളവന്‍,പെണ്‍കുട്ടികളുടെ മുഖത്തുപോലും നോക്കാത്തവന്‍.സിഗരറ്റുവലി മാത്രം 
ദുസ്വഭാവം ആക്കിയവന്‍.
രാജേഷ്‌- രായപ്പന്‍ എന്ന്  വിളിപ്പേര്‍,കൊല്ലം സ്വദേശി,പ്രണയം ഇഷ്ടവിഷയമാക്കി ഡി
ഗ്രി സംബാദിച്ചവന്‍,സിഗരറ്റ് വലിക്കില്ല-വലിക്കാന്‍ കാശു തരില്ല,പുതിയ ഏതെങ്കിലും കുടിയ
ന്മാര്‍ കമ്പനിയടിക്കാന്‍ വരുമ്പോള്‍ കുപ്പിയെടുത്തു (അതേതു കൂതറ സാധനമായാലും ശരി) 
പൊട്ടിച്ചു ആദ്യം ഒരെണ്ണം വെള്ളംപോലും ചേര്‍ക്കാതെ അടിച്ചിട്ട് " ശരത്തെ - ചിമിട്ട് സാധനമാ
ണ്"ന്ന് കാച്ചുന്ന ചെറിയ ഒരു ദു/സല്‍സ്വഭാവം മാത്രമുള്ളവന്‍.
ശരത് - ഉണങ്ങിയ കാമദേവന്‍ എന്ന പേര് കൂടുതല്‍ ചേരും,സ്വദേശം തൃശൂര്‍,പ്രണയിക്കാന്‍ 
വേണ്ടിയാണത്രേ ദൈവം അവനെ സൃഷ്ട്ടിച്ചതുപോലും,സൃഷ്ട്ടികര്‍മ വേളയില്‍ തന്നെ ദൈവം 
അവനോടു അരുള്‍ ചെയ്തു " പ്രണയിക്കുവനായി ഉണ്ണുക,പ്രണയിക്കുവനായി ഉടുക്കുക,പ്രണ
യിക്കുവനായി ഉറങ്ങുക ".നല്ലൊരു വലിയനും കുടിയനുമാണ്,ആകെയുള്ള ഒരു ദുസ്വഭാവം ഒ
രു പെണ്ണിനേയും 3 മാസത്തില്‍കൂടുതല്‍ കൊണ്ടുനടക്കൂല്ല എന്നതാണ്.
റോണി - ടിന്റുമോനെന്നു എല്ലാവരും വിളിക്കും,നല്ലൊരു പാലാക്കാരന്‍ അച്ചായന്‍,കൂട്ടത്തില്‍ 
റ്റവും പ്രായം കുറഞ്ഞയാള്‍,കള്ളുകുടിക്കുന്നതില്‍ പോലും ഒരു നിഷ്കളങ്കത ഉണ്ടായിരി
ക്കും,പെണ്‍കുട്ടികളുടെ ഇഷ്ട്ടതോഴന്‍,പിശുക്കന്‍.
പിന്നെയുള്ളത് ഈ ഞാന്‍.എന്നെക്കുറിച്ച് പ്രത്യേകിച്ചൊന്നും തന്നെ പറയാനില്ല,സുന്ദരനാണ്,സു
മുഖനാണ്,സര്‍വോപരി സല്സ്വഭാവിയുമാണ്.

വിഷുവിന്റെ തലെദിവസം രാത്രിയില്‍ ചെറിയ ഒരു മദ്യപാനം നടക്കുന്നു.റൊണിയും,ശരത്തും,
ഞാനുംപങ്കെടുക്കുന്നു.രാജേഷ്‌ പുതുതായി ആരുമില്ലാത്തതിനാല്‍ താല്‍പ്പര്യമില്ലാതെ പ്രണയിനി
യുമായി സല്ലാപത്തിലാണ്.ശ്രീരാജ് ഷിഫ്റ്റ്‌ കഴിഞ്ഞു എത്തിയിട്ടില്ല.മദ്യപാനം പകുതിയായപ്പോ
ഴേക്കും എല്ലാവര്ക്കും നി  നിര്‍ത്താം എന്നൊരു തോന്നല്‍.കാരണം കൂട്ടത്തില്‍ ഒരാള്‍ ഇല്ല, ഉ
ള്ള ഒരാള്‍ക്ക് താല്പര്യവുമില്ല.അങ്ങിനെ ബാക്കി നാളെയടിക്കാം എന്ന് തീരുമാനിച്ചപ്പോഴേക്കും
 ശ്രീരാജ് കയ്യിലൊരു പൊതിയുമായി കടന്നു വന്നു.അവനെ കണ്ടതും ഞങ്ങള്‍ക്ക് സന്തോഷമാ
യിബോറായിതുടങ്ങിയ കമ്പനിക്ക് ജീവന്‍ വെക്കുമല്ലോ.പക്ഷെ ഞങ്ങളുടെ ക്ഷണം അവന്‍ നിര
സിച്ചു.
"നാളെ നല്ലൊരു ദിവസമായിട്ടാണ് അവന്റെയൊക്കെ ഒരു വെള്ളമടി,എന്തിനാടാ നീയൊക്കെ 
ഇങ്ങനെ ജീവിക്കുന്നത്.പോയി ചത്തൂടെ???"
ഇതും കൂടെ കേട്ടപ്പോള്‍ ഞങ്ങള്‍ ആകെ തകര്‍ന്നുപോയി.ഇവനെയും കൂട്ടി ബാക്കി തീര്‍ക്കാം എ
ന്ന് വിചാരിച്ചതെയുള്ളൂ അപ്പോഴേക്കും ആ കോപ്പന്‍ അതുകൊളമാക്കി.അപ്പോഴും ഒരു സംശയം ബാക്കിയായിരുന്നു. എന്താണ് നാളത്തെ പ്രത്യേകത??
ഡാ റോണി, നാളെയെന്താടാ പ്രത്യേകത??
ആ, എനിക്കറിഞ്ഞുകൂടാ
എന്തുട്ടഡാ അജീഷേ നാളെ??? ശരത്തിനായിരുന്നു ആകാംഷ കൂടുതല്‍.
ആ, എനിക്കും അറിഞ്ഞുകൂടാ.... അപ്പോഴേക്കും എനിക്കും സംശയ രോഗമായിക്കഴിഞ്ഞിരുന്നു,
ഇനി നാളെയെങ്ങാനും ശമ്പളം കിട്ടുമോ??? എയ്യ്,, ശമ്പളം കിട്ടിയതാണല്ലോ,അല്ലെങ്കിലും ശമ്പ
ള ദിവസത്തിന് മുമ്പ് വെള്ളമടിക്കരുതെന്നും നിയമമൊന്നും ഇല്ലെല്ലോ??
എന്തിനാടാ തല പോകക്കുന്നത്? അവനോടു തന്നെ ചോദിച്ചാല്‍ പോരെ?? റോണിയായിരുന്നു
പറഞ്ഞത്.
ആ.. നല്ല കാര്യമായി, അതും പറഞ്ഞിട്ടവന്‍ ബാത്‌റൂമില്‍ കയറി, ഇനി ഇറങ്ങണമെങ്കില്‍ മണി
ക്കൂറോന്നു കഴിയണം.ശരത്തിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.രായപ്പനോട് ചോദിച്ചാലോ അ
വനറിയാമായിരിക്കും
"നാളെ ഞായറാഴ്ച ആണെന്നത് ഒഴിച്ചാല്‍ വേറെ പ്രത്യേകതയോന്നുമില്ല".അങ്ങോട്ട്‌ ചോദിക്കു
ന്നതിനു മുന്‍പ് അവന്‍ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു.സിഗരറ്റിനു കാശു ചോദിക്കുമ്പോള്‍ ഉള്ള
NO പറയലിന്റെ അതേ timing ഇവിടെയും അവന്‍ കാഴ്ച വെച്ചിരിക്കുന്നു.
ഏതായാലും ബാക്കിയും കൂടി നമുക്ക് തീര്‍ക്കാം അപ്പോഴേക്കും അവന്‍ നീരാടിക്കഴിഞ്ഞു വരും
എന്നിട്ടവനോട്‌ തന്നെ ചോദിക്കാം.സര്‍വ്വസമ്മതമായ ഈ അഭിപ്രായം പറഞ്ഞതിന് ശേഷം 
ടിന്റു മദ്യം ഒഴിച്ച് തുടങ്ങിയിരുന്നു.
അവസാനത്തെ പെഗ്ഗ് തീര്‍ന്നപ്പോഴേക്കും പുച്ഛംകലര്‍ന്ന ചിരിയുമായ് അവന്‍ കുടിയന്മാര്‍ക്ക്
മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
"ഇന്നുരാത്രി കള്ളുകുടിക്കുന്നത് തെറ്റാകുവാനും മാത്രം എന്ത് പ്രത്യേകതയാണോ നാളത്തെ 
ദിവസത്തിനുള്ളത്, ഒന്ന്നു പറഞ്ഞു തന്നാലും" എല്ലാവരുടെയും ദേഷ്യം ടിന്റുമോന്റെ ഈ
ചോദ്യത്തിലുണ്ടായിരുന്നു.
അപ്പൊ നിനക്കൊന്നും ഇതുവരെ കാര്യം മനസ്സിലായില്ലേ??
ഇല്ലാ.......ഇത്രയും ഒറ്റക്കെട്ടായി ഞങ്ങളൊരു കാര്യവും അതിനു മുന്‍പും പിന്‍പും പറഞ്ഞി
ട്ടില്ല.
"ഇനിയും ഞാന്‍ പറഞ്ഞുതരണമോ", കയ്യിലുണ്ടായിരുന്ന പൊതി അഴിച്ചു കാണിച്ചുകൊ
ണ്ട് ശ്രീരാജ് ചോദിച്ചു...
കണിക്കൊന്ന,, കണി,,, വിഷു,,വിഷു..ഹാ ഹാ ഹാ ഹാ 
അതുശരി,കാര്യം മനസ്സിലായപ്പോഴിരുന്നു വെകിടന്‍ ചിരി ചിരിക്കുന്നോ??
അപ്പോഴും നിര്‍ത്താതെ ചിരിച്ചുകൊണ്ടിരുന്ന എന്നെ നോക്കി ശ്രീരാജ് ചോദിച്ചു.
അല്ലാ, നാളെ വിഷു,കൂടാതെ ഞായറാഴ്ചയും, പക്ഷെ OFFഉള്ളത് എനിക്കും ഒണകാമു(ഒണ
ങ്ങിയകാമദേവന്റെ short form)വിനും മാത്രം.നിനക്കൊക്കെ പണിക്കു പോകണം.അതുകൊ
ണ്ട് ചിരിച്ചു പോയതാ.ഹാ ഹാഹാ ഹാ ഹാ....
ഞാനിത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ശരത്തും ചിരിച്ചു തുടങ്ങിയിരുന്നു.ബാക്കി 3 പേ
രുംനിരാശയും അസൂയയും കലര്‍ന്ന ഭാവത്തോടെ ഞങ്ങളെ നോക്കുന്നു.അതിലേറ്റവും വിഷമം 
ടിന്റുവിനായിരുന്നു,കാരണം ഞാനും ശരത്തും സുഖമായി കിടന്നുറങ്ങുമ്പോള്‍ ഹാങ്ങോവ
രോടെ അവനു ജോലിക്ക് പോകണം.
"നീയീ കണിക്കൊന്ന മാത്രമേ കണിയായിട്ട് വെക്കുന്നുള്ളൂ????" രാജേഷിന്റെതായിരുന്നു
സംശയം.
"ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ കൂടിയുണ്ട്".സമ്രിദ്ധമായൊരു കണിയൊരുക്കാന്‍ പറ്റാത്ത
തിന്റെ വിഷമം ശ്രീരാജിന്റെ മറുപടിയിലുണ്ടായിരുന്നു.ഇത്രയും പറഞ്ഞിട്ട് അവന്‍,അവ
ന്റെ റൂമിലെ മേശയില്‍ ഗുരുവായൂരപ്പനെയും കണിക്കൊന്നയും വെച്ച് കണിയൊരുക്കുകയും,
വിഷു ആശംസകളും ശുഭരാത്രിയും നേര്‍ന്നു കിടക്കാന്‍ പോയി.
മൊബൈലില്‍ ഒരു വിഷു സന്ദേശം അവള്‍ക്കു അയച്ചു കൊടുത്തു,പാവം വിഷുവായിട്ട്‌ ഒന്ന്
വിളിച്ചു ആശംസകള്‍ പറയുവാന്‍ പറ്റിയില്ല.ഇനി വിളിച്ചാല്‍ എടുക്കുകയുമില്ല.നാളെ പണി 
പാളും
"ഡാ... ഒരു കാര്യം കൂടി പറയാനുണ്ട്‌.." കിടക്കാന്‍ പോയ ശ്രീ രാജാണ്‌,ഭക്തനാണെല്ലോ ചില
പ്പോള്‍ വിഷുക്കൈനീട്ടം തരുന്ന കാര്യം പറയാനായിരിക്കും.
"എന്താ ശ്രീ രാജേ..നീ പറഞ്ഞോ"  ആവുന്നത്ര സ്നേഹം കലര്‍ത്തി രാജേഷ്‌ ചോദിച്ചു.
"ഒരു തെണ്ടീം ഇന്നെന്‍റെ റൂമില്‍ കിടന്നെക്കരുത്,നിന്നെയൊക്കെ പോലെയുള്ള കുടിയന്മാരെ
കണികണ്ടാല്‍ എന്റെ ഒരു വര്‍ഷം വെള്ളത്തിലാവും. ഞാന്‍ കതകു കുറ്റിയിടുന്നില്ല,ആര്‍ക്കെ
ങ്കിലും കണികാണണമെങ്കില്‍ വന്നു കണ്ടോണം"
8 കണ്ണുകള്‍ പരസ്പരം നോക്കി നിശബ്ദം കുറെ സംസാരിച്ചു,അതില്‍ 6എണ്ണം ചുവന്നു കല
ങ്ങിയിരുന്നെങ്കിലും ഉള്ളിലെരിയുന്ന കനലുകള്‍ മറ്റുള്ളവര്‍ക്ക് കാണാനായി തുറിച്ചു പിടിച്ചി
രുന്നു.അവസാനം ഒരു തീരുമാനത്തിലെത്തി.

"അത് വേണോ?"
"പിന്നെന്തു ##**#  ആണ്ട്രാ രായപ്പാ വേണ്ടത്,അവന്‍ പറഞ്ഞത് കേട്ടില്ലേ,"എടുത്ത തീരുമാ
നം നടപ്പിലക്കണോ വേണ്ടായോ എന്ന് സന്ദേഹപ്പെട്ടു  നിന്ന രാജേഷിനെ ഒരൊറ്റ മുട്ടന്‍ തെറി
കൊണ്ട് ശരത് ശരിയാക്കിയെടുത്തു.
"ഒണകാമു പറഞ്ഞത് ശരിയാണ്"
"ശരിയാണ് ശരിയാണ്"
ടിന്റുവും ഞാനും ശരത്തിനെ അനുകൂലിച്ചു.ശരത് തന്നെ പദ്ധതി വിവരിച്ചു.
"ഇപ്പോള്‍ മണി 2ആയി.ഏകദേശം 5മണിക്ക് അവന്‍ ഉണരും,ഇനിയുള്ള3 മണിക്കൂര്‍ ഉറങ്ങാ
തിരുന്നാല്‍ പണി നടത്താം" .
"ഉറങ്ങാതിരിക്കാനൊന്നും പറ്റത്തില്ല, നാളെ ഓഫീസില്‍ പോകേണ്ടതാ" ടിന്റുവും രായപ്പനും
ഒരേ സ്വരത്തില്‍ പറഞ്ഞു.
"ഞങ്ങള്‍ രണ്ടാളും മാത്രം ആയാലും ശരിയാവില്ല" ഞാനെന്റെ അഭിപ്രായം പറഞ്ഞു,എന്തെ
ങ്കിലും കുഴപ്പം വന്നാലും എല്ലാവര്ക്കും കൂടെയല്ലേ വരൂ.മനസ്സില്‍ ഉദ്ദേശിച്ചതിങ്ങനെയാണ്.

"നിങ്ങ രണ്ടാളും പോയിക്കെടന്നോ time ആവുമ്പ ഞങ്ങ വിളിക്കാം"...  തോപ്പുംപടി ശൈലി
യില്‍ ഒണങ്ങിയ കാമദേവന്‍ അത് പറഞ്ഞപ്പോള്‍ കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത,ചത്ത മീനി
ന്റെ കണ്ണുകളാല്‍ മോടികൂട്ടപ്പെട്ട ആ മുഖത്ത്  ഓളംവെട്ടുന്നുണ്ടായിരുന്നു. 


"ഒടുക്കലത്തെ ട്രാഫിക്‌ ബ്ലോക്കായിരുന്നു, അതുകൊണ്ടാണ് താമസിച്ചത്   ,അമ്മയാണെ സത്യം,
നീയാണെ സത്യം",
"വേണ്ട വേണ്ട എന്നെ പിടിച്ചൊന്നും കള്ളസത്യമിടെണ്ടാ"
"അമ്മയാണെ കള്ളസത്യമല്ല"
"ഓക്കേ ഓക്കേ ഇവിടെ എന്റെയടുത്തു വന്നിരിക്ക്‌"
"ഇതുപോലെ ഇനി വരുന്ന എല്ലാ വിഷുക്കാലങ്ങളിലും നീ എന്റെയടുത്തുണ്ടാകണം" അവളെ
ന്റെ ചെവികളില്‍ ആര്‍ദ്രമായി മൊഴിഞ്ഞു.ചേര്‍ത്തുപിടിച്ച്‌ നെറ്റിയില്‍ ചുംബിച്ചിട്ടു ഞാന്‍ 
റഞ്ഞു
"തീര്‍ച്ചയായും ഞാനുണ്ടാകും,"  ഒന്ന് ചോദിച്ചോട്ടെ, ഇവിടെ ഇങ്ങിനെ ഒരു പാര്‍ക്ക്‌,അതും 
കണിക്കൊന്ന മരങ്ങള്‍ മാത്രം നാട്ടു പിടിപ്പിച്ച ഒരു പാര്‍ക്ക്‌ ഉള്ളതായിട്ട് എനിക്കറിയില്ലായി
രുന്നു,നിനക്കിതെങ്ങിനെ അറിയാം???
"നിനക്കറിയാത്തതായി ഇനിയും എത്രയോ കാര്യങ്ങള്‍ ഈ സിറ്റിയില്‍ ഉണ്ട്" ഒരു ഭാവഭേദ
വും കൂടാതെ അവള്‍ പറഞ്ഞു.
"എന്തായാലും മഞ്ഞ നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങളും,മഞ്ഞ പൂക്കള്‍ അടര്‍ന്നു 
വീണു മഞ്ഞ പട്ടു പോലെയുള്ള വഴിത്താരകളും,മഞ്ഞ ചായം പൂശിയ വിളക്കുമരങ്ങളും
മതില്‍ക്കെട്ടുകളും ഉള്ള ഈ പാര്‍ക്കില്‍ മഞ്ഞ സാരിയില്‍ നീയൊരു ദേവകന്യകയെ പോലെ
യിരിക്കുന്നു".
അതിനു മറുപടിയായി നീണ്ട ഒരു ചിരിയായിരുന്നു ലഭിച്ചത്,,ശേഷം എന്റെ കൈകള്‍ കോര്‍
ത്ത്‌പിടിച്ച് അവള്‍ പറഞ്ഞു "നമുക്കിനി കുറച്ചു നടക്കാം,സ്വപ്‌നങ്ങള്‍ കണ്ടും പങ്കുവെച്ചും
നടക്കാം,ചക്ക്രവാളങ്ങളിലേക്ക്,പ്രണയങ്ങള്‍ ചേക്കേറുന്ന താഴ്വരകളിലേക്ക്."
പ്രണയം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക പ്രണയിനികള്‍ പരസ്പരം തൊട്ടുരുമ്മി നടക്കു
മ്പോഴാണ് എന്ന് ഞാനെവിടെയോ വായിച്ചതപ്പോള്‍ ഓര്‍മ്മവന്നെങ്കിലും അവളോട്‌ പറഞ്ഞില്ല.
നടന്നു കുറെ ചെന്നപ്പോള്‍ നടപ്പാത രണ്ടായി പിരിയുന്ന ഒരുവളവിലെത്തി.അവിടെ നിന്നും 
മുന്നോട്ടു പോയ ഞങ്ങളുടെ മുന്നിലേക്ക്‌ പെട്ടെന്ന് ഒരു കൃശഗാത്രന്‍ ചാടിവീഴുകയും അവളെ 
എന്നില്‍നിന്നു തള്ളിമാറ്റുകയും ചെയ്തു.പകച്ചുപോയ എന്റെ രണ്ടു ചുമലുകളും പിടിച്ചയാ
ള്‍ ശക്തിയായി കുലുക്കുകയും "എഴുന്നേല്‍ക്കൂ എഴുന്നേല്‍ക്കൂ" എന്ന് പറയുന്നുമുണ്ടായിരുന്നു,
എനിക്കതിയായ ദേഷ്യം വന്നുവെങ്കിലും അയാളുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിച്ചു 
"എഴുന്നേല്‍ക്കൂ എഴുന്നേല്‍ക്കൂ"
പെട്ടെന്ന് അയാളുടെ വലതു കൈ ഉയരുന്നതും ഒരു മിന്നല്‍പ്പിണര്‍ എന്റെ മുഖത്തിന്‌നേരെ വരു
ന്നതും കണ്ടു,
"##***@** മോനൊക്കെ, 5 മിനിട്ട് ഒറങ്ങാന്‍ സമയം കിട്ടിയാല്‍ അരമണിക്കൂറോള്ള സ്വപ്നം 
കണ്ടുകളയും, എണീക്കെടാ പോത്തെ."
ഈശ്വരാ ഈ കണ്ടതൊക്കെ?????ശ്ശെ ശ്ശെ ....വെറുതെയായിപ്പോയി....അപ്പോള്‍ മിന്നല്‍പ്പി
ണര്‍????..ഇവന്‍ എന്നെ തല്ലിയതാണല്ലേ???
"ഡാ 5 മണിയായി ,അവനിപ്പോള്‍ എണീക്കും,നീ  എണീക്ക്,, ഞാനവന്മാരെ വിളിക്കാം."
"പണ്ടാരടങ്ങാന്‍ എന്തിനാടാ ഈ വെളുപ്പിനെ എണീക്കുന്നത്???"  സ്വപ്നലോകം വിട്ടുനരാ
നുള്ള മടിയോടെ ഞാന്‍ ചോദിച്ചു.
"കാര്യമുന്ടെടാ ശവ്വീ,,, എണീക്കുനീയ്യു" ശരത് ദേഷ്യത്തോടെ പറഞ്ഞു.
എന്നെ വിളിച്ചുണര്‍ത്തിയത്തിനുശേഷം രായപ്പനെയും ടിന്റുവിനെയും വിളിക്കാനായി അവ
ന്‍ പോയി.
ഇരിന്നു ഉറങ്ങിതുടങ്ങിയ എന്റെ മുന്നിലേക്ക്‌ അവന്‍ നടന്നുറങ്ങുന്ന രണ്ടു രൂപങ്ങളെ ഉന്തി
ത്തെള്ളി കൊണ്ടുവന്നു.
"ഞാന്‍ പറയുന്നത്പോലെ ചെയ്യണം,ഞാന്‍ മുന്നില്‍ പോകാം ,നിങ്ങള്‍ പിറകില്‍ വന്നാല്‍ 
മതി". ഇത്രയും പറഞ്ഞിട്ട് ശരത് ഞങ്ങള്‍ക്ക് മുന്നില്‍ നടന്നു ശ്രീ രാജിന്റെ റൂമിലെത്തി.
ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും അപ്പോഴേക്കും ഉറക്കം വിട്ടൊഴിഞ്ഞിരുന്നു.
" നിങ്ങള്‍ ഇവിടെ നിന്നാല്‍മതി"..ശ്രീ രാജിന്റെ കട്ടിലിന്റെ കാല്‍ ഭാഗത്ത്‌ ഞങ്ങളെ നിര്‍ത്തി
യിട്ട് ശരത് light ഓണാക്കി.ഇപ്പോള്‍ ശ്രീ രാജ് ഉണര്‍ന്നാല്‍ ഞങ്ങളെ കാണാം,പക്ഷെ ഇതുവ
രെ ഉണര്‍ന്നിട്ടില്ല.ഏതാനും നിമിഷംകൂടി കഴിഞ്ഞാല്‍ അലാറം അടിച്ചു അവനുണരും.
എല്ലാം സെറ്റപ്പാക്കിയതിനുശേഷം ശരത്തും ഞങളുടെകൂടെ  വന്നു നിന്നു.
"എല്ലാവനും ലാല്‍ ജോസിനെ പ്രാര്‍ദ്ധിച്ചോ "ശരത് പറഞ്ഞു.
നേരതെതന്നെ പദ്ധതി വിവരിച്ചിരുന്നെങ്കിലും ഇപ്പോഴാണെല്ലാവര്‍ക്കും പൂര്‍ണ്ണരൂപത്തില്‍
മനസ്സിലായത്.
"ഡാ,, എതവനെന്കിലും സെക്കന്റ്‌ പേപ്പര്‍ ഇട്ടിട്ടുണ്ടോ???" ശരതിന്റെത് തന്നെയായി
രുന്നു ചോദ്യം.
"പിന്നേ... ഓഫീസില്‍ പോകുമ്പോള്‍ ഇടുന്നില്ല, അപ്പോഴല്ലേ രാത്രിയില്‍" ...രായപ്പന്‍ 
ശരത്തിന്റെ സംശയം ദൂരീകരിച്ചുകൊടുത്തു., 
അപ്പോഴേക്കും അലാറം അടിക്കുകയും, എല്ലാവനും കണി കണി കണി കണി വിളിച്ചു
കൂവുകയും,കുനിഞ്ഞുനിന്നു കൈലി പൊക്കി പിടിക്കുകയും ചെയ്തു.
ഞെട്ടിയുണര്‍ന്നു ശ്രീ രാജ് കണ്ട കണിയായിരുന്നു കണി.

പിന്നെയവിടെ നടന്നത് ഞാന്‍ വിവരിക്കേണ്ട ആവശ്യമില്ല, എല്ലാവര്ക്കും ചിന്തിക്കാ
വുന്നതെയുള്ളൂ..കുറെ നേരം നീണ്ടു നിന്ന തെറിവിളികള്‍ക്കും ബഹളങ്ങള്‍ക്കും ശേഷം
എല്ലാം പഴയപോലെ തന്നെയായി. ഞാനും ശരത്തും ഒഴിച്ചുള്ളവര്‍ ഓഫീസില്‍ പോകാ
നോരുങ്ങി തുടങ്ങി.രാത്രിയില്‍ ശരിക്കുറങ്ങാന്‍ സാധിക്കാത്തതിനാല്‍ എന്റെ വയറ്റില്‍
കലശലായ  പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു.
"ഡാ ഞാന്‍ toiletല്‍ പോകുന്നു,വല്ലാത്ത വയറുവേദന." ഞാന്‍ ശരത്തിനോട് പറഞ്ഞു 
പറഞ്ഞു തീരുന്നതിനു മുന്‍പേ അവന്‍toiletല്‍ കയറിയിരുന്നു.അറ്റാച്ച്ടായുള്ള അടു
ത്ത toiletല്‍ ഞാനുംകയറി.മൂളിപ്പാട്ടിന്റെ അകമ്പടിയോടെ കാര്യങ്ങള്‍ സാദ്ധിച്ചുകൊ
ണ്ടിരിക്കുമ്പോള്‍ വെന്റിലേഷന്‍ ജനല്‍ തുറന്നു വരികയും ,അതിന്റെ പടിയില്‍ ഒരു 
കൈ കടന്നുവന്ന് എന്റെ മൊബൈല്‍ വെച്ചിട്ട് പോകുകയും ചെയ്തു.
"ഡാ പുന്നാര മോനെ, വീടും toiletഉം ഞാന്‍ പുറമേ നിന്നു ലോക്ക് ചെയ്തു,ബോറടി
ക്കാതിരിക്കാന്‍ ഈ മൊബൈല്‍ നിനക്ക് തരുന്നു,ഇതെന്റെ ഒരു ഔദാര്യം മാത്രം,പേടി
ക്കേണ്ടാ ശരതിനെയും ഞാന്‍പൂട്ടിയിട്ടുണ്ട്.അവനു മൊബൈല്‍ കൂടാതെ സിഗരെട്ടും കൊടുത്തിട്ടുണ്ട്‌,അപ്പോള്‍ ശരി.. ഇനി ഉച്ചക്കുവരുമ്പോള്‍ കാണാം"....HAPPY 
VISHU"....വിഷുദിനാശംസകളും നേര്‍ന്നു ശ്രീ രാജ് പോയി.
ഡാ ഡാ ചതിക്കെല്ലേ.,, എല്ലാം ഒപ്പിച്ചതവനാണ്.""
ആര് കേള്‍ക്കാന്‍, അവന്‍ പണിതന്നിട്ടു പോയിക്കഴിഞ്ഞിരിന്നു. 
തന്ന മൊബൈല്‍ വെറുതെ നോക്കിയിരിക്കാമെന്നല്ലാതെ വേരെയൊരു കാര്യവുമില്ല,
അതില്‍ പൈസയില്ല,നിമിഷങ്ങള്‍ യുഗങ്ങളായി പോകുന്നു എന്ന് പറഞ്ഞാല്‍ അത
ല്‍പ്പം വേഗത്തിലായിപ്പോകും.ഇതിനകത്ത് ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞതി
നാല്‍ കൂടെ ബന്ധനസ്ഥരാക്കപ്പെട്ട 9ചിലന്തിയും,5പല്ലിയേയും നോക്കിയിരുന്നു ഉറ
ങ്ങിപ്പോയതറിഞ്ഞില്ല.
"ഡാ..എണീക്കെടാ,, നിന്നെ സമ്മതിക്കണം,കക്കൂസ്സിലായാലും ഇരുന്നുറങ്ങിക്കോ
ളും"രായപ്പന്‍എന്നെ ബന്ധനത്തില്‍ നിന്നും മോചിപ്പിച്ചു.  അപ്പോഴേക്കും ടിന്റു
മോന്‍ ശരതിനെയും മോചിപ്പിച്ചിരുന്നു.
കൊടുത്ത പണിയിലും മുട്ടന്‍ പണി തിരിച്ചു കിട്ടിയതിനാല്‍ എന്റെയും ശരതിന്റെ
യും മുഖത്തു ചമ്മലും,ദേഷ്യവും ,സങ്കടവുമെല്ലാം കലര്‍ന്ന ഭാവമായിരുന്നു.
"മൊബൈലും സിഗരെട്ടും കൊടുത്തിരുന്നതുകൊണ്ടു ഇവന്മാര്‍ക്ക് ബോറടിച്ചിട്ടു
ണ്ടാകില്ലാ,അത് വേണ്ടായിരുന്നു"... ഞങ്ങളുടെ ഇടയിലേക്ക് കടന്നു വന്നു 
കൊണ്ട് ശ്രീ രാജ് പറഞ്ഞു.
"ചാര്‍ജെറും തീപ്പെട്ടിയും നിന്റെ അപ്പന്‍ കൊണ്ടുത്തരുമോടാ പന്നീ".. പെട്ടെന്നുള്ള ശരത്തി
ന്റെ ആക്രോശം കേട്ടെല്ലാവരും സ്ഥബ്ദരായിപ്പോയി .അവസാനം അപ്പന് വിളിക്കാനുള്ള കാ
രണം അവന്‍ തന്നെ പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചു പോയി..ശ്രീ രാജടക്കം.

ശരത്തിന് സിഗരെട്ടു കൊടുത്തപ്പോള്‍ തീപ്പെട്ടി കൊടുക്കാന്‍ മറന്നുപോയി
അതുപോലെ  ഞങ്ങളെല്ലാം ഉറങ്ങിയതിനു ശേഷം, ഉറങ്ങാതിരിക്കാനായി ശരത് കാമുകി
യെ വിളിച്ചു ചാര്‍ജ് തീര്‍ന്ന മൊബൈല്‍ ആയിരുന്നു ശ്രീ രാജ് അറിയാതെ രാവിലെ അവനു
കൊടുത്തത്.